ചാത്തന്നൂർ: ഓൺലൈൻ പഠനത്തിനുള്ള സൗകര്യമില്ലാതിരുന്ന സഹപാഠിക്ക് ടെലിവിഷൻ വാങ്ങിനൽകി ചാത്തന്നൂർ ജി.വി.എച്ച്.എസ്.എസിലെ സ്റ്റുഡന്റ് പൊലീസ് കേഡറ്റുകൾ മാതൃകയായി. ചാത്തന്നൂർ എസ്.ഐ പ്രകാശൻപിള്ള, എസ്.എം.സി വൈസ് ചെയർമാൻ എൻ. രാധാകൃഷ്ണപിള്ള, പ്രിൻസിപ്പൽ പ്രമോദ് കുമാർ, പ്രഥമാദ്ധ്യാപിക എൻ. കമലമ്മ, കമ്മ്യൂണിറ്റി പൊലീസ് ഓഫീസർ ബിന്ദു തുടങ്ങിയവർ പങ്കെടുത്തു.