കുന്നിക്കോട് : മേലില അമ്മ സൗഹൃദ കൂട്ടായ്മ ചാരിറ്റബിൾ ട്രസ്റ്റിന്റെ നേതൃത്വത്തിൽ മേലില ഗ്രാമപഞ്ചായത്തിലെ ഏഴാം വാർഡിൽ കൊവിഡ് ബാധിതർക്ക് ഭക്ഷ്യക്കിറ്റും മാസ്കും സാനിറ്റൈസറ്റും വിതരണം ചെയ്തു. ട്രസ്റ്റിന്റെ പ്രസിഡന്റ് ജി. ജയകുമാർ, സെക്രട്ടറി ബി.സുരേഷ് കുമാർ, ട്രഷറർ വി.ശ്രീജിത് ,ജോയിന്റ് സെക്രട്ടറി എസ്.രെജിത് ,കമ്മിറ്റി അംഗങ്ങളായ എൻ.കെ.അജിത് കുമാർ, ശ്യം കൃഷ്ണൻ എന്നിവർ വിതരണത്തിന് നേതൃത്വം നൽകി.