ചാത്തന്നൂർ: കല്ലുവാതുക്കൽ ഗ്രാമപഞ്ചായത്ത് ആയുർവേദ ആശുപത്രിയിലേക്ക് ആവശ്യമായ കൊവിഡ് പ്രതിരോധ മരുന്നുകൾ ജില്ലാ പഞ്ചായത്തംഗം ആശാദേവി ആശുപത്രി മെഡിക്കൽ ഓഫീസർ ഡോ. എൻ. ശരത്തിന് കൈമാറി. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്. സുദീപ അദ്ധ്യക്ഷത വഹിച്ചു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ബൈജു ലക്ഷ്മണൻ, പഞ്ചായത്തംഗങ്ങളായ എസ്. വിജയൻ, പ്രതീഷ് കുമാർ, ഡി. സുഭദ്രാമ്മ, മേഴ്സി തുടങ്ങിയവർ സംസാരിച്ചു.