പുത്തൂർ: എസ്.എൻ.ഡി.പി യോഗം പുത്തൂർ തെക്കുംപുറം 2996ാം നമ്പർ ഗുരുസ്മാരക ശാഖയുടെ മുൻ സെക്രട്ടറിയും കെ.എസ്.ആർ.ടി.സി മുൻ അസി.വർക്സ് മാനേജരുമായിരുന്ന പുത്തൂർ തെക്കുംപുറം ഗീതാഭവനിൽ ആർ.ഗോപിയുടെ രണ്ടാം ചരമ വാർഷികാചരണത്തിന്റെ ഭാഗമായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 25,000 രൂപ സംഭാവന നൽകി. പുനലൂർ എസ്.എൻ.കോളേജിലെ റിട്ട.അദ്ധ്യാപികയും എസ്.എൻ.ഡി.പി യോഗം വനിതാസംഘം കൊട്ടാരക്കര യൂണിയൻ പ്രസിഡന്റുമായിരുന്ന ഭാര്യ പ്രൊഫ.കെ.ഗീതാകുമാരിയാണ് തുക അടച്ചത്. ചരമവാർഷികത്തിന്റെ ചടങ്ങുകൾ ചുരുക്കിയാണ് തുക ദുരിതാശ്വാസ നിധിയിലേക്ക് നൽകിയത്.