ചാത്തന്നൂർ: വായന വാരാഘോഷത്തിന്റെ ഭാഗമായി വിദ്യാർത്ഥികൾക്ക് പുസ്തകങ്ങൾ വീട്ടിലെത്തിച്ച് നൽകുന്നതിനായി പരവൂർ കോട്ടപ്പുറം ഗവ.എൽ.പി സ്കൂളിൽ പുസ്തക വണ്ടി ആരംഭിച്ചു. പരവൂർ മുനിസിപ്പൽ ചെയർപേഴ്സൺ പി. ശ്രീജ വാഹനത്തിന്റെ ഫ്ലാഗ് ഓഫ് നിർവഹിച്ചു. കൗൺസിലർ ശ്രീലാൽ അദ്ധ്യക്ഷത വഹിച്ചു. പ്രഥമാദ്ധ്യാപിക എസ്. മിനി, എസ്.എം.സി ചെയർമാൻ അരുൺ പനയ്ക്കൽ, അദ്ധ്യാപകരായ അബിൽദാസ്, സിന്ധു, ഷമീന, സിനി, രജിതാരാജൻ തുടങ്ങിയവർ പങ്കെടുത്തു.