ചാത്തന്നൂർ: ചാത്തന്നൂർ ശ്രീനാരായണാ കോളേജിലെ എത്തിക്സ് കമ്മിറ്റിയുടെയും എൻ.എസ്.എസിന്റെയും ആഭിമുഖ്യത്തിൽ ഓൺലൈനായി 'ഗുരുവന്ദനം 2021' ഗുരുകുലം ഫെസ്റ്റ് സംഘടിപ്പിച്ചു. കോളേജ് പ്രിൻസിപ്പൽ ഡോ. എം.എസ്. ലത അദ്ധ്യക്ഷത വഹിച്ചു. ഗുരുകുലം പദ്ധതിയുടെ ഭാഗമായി വിവിധ മേഖലകളിൽ പരിശീലനം ലഭിച്ച വിദ്യാർത്ഥികളുടെ കലാപരിപാടികൾ ഫെസ്റ്റിന്റെ ഭാഗമായി നടന്നു.
കേരളാ യൂണിവേഴ്സിറ്റി വൈസ് ചാൻസലർ ഡോ. വി.പി.മ ഹാദേവൻപിള്ള ഉദ്ഘാടനം നിർവഹിച്ചു. എത്തിക്സ് കമ്മിറ്റി പുറത്തിറക്കുന്ന ഡിജിറ്റൽ മാഗസിന്റെ പ്രകാശനം എസ്.എൻ ട്രസ്റ്റ് ട്രഷറർ ഡോ. ജയദേവനും യു ട്യൂബ് ചാനലിന്റെ ഉദ്ഘാടനം കവി ഇഞ്ചക്കാട് ബാലചന്ദ്രനും നിർവഹിച്ചു.
നടൻ ഷിയാസ് കരീം, ഗായകൻ സിയ ഉൾ ഹക്ക്, അസി. പ്രൊഫ ഡോ. റാണി രാജീവൻ, എം. കിരൺ മോഹൻ, മുഹ്‌സിന, ആര്യ തുടങ്ങിയവർ സംസാരിച്ചു. എത്തിക്സ് കമ്മിറ്റി കൺവീനർ അസി. പ്രൊഫ. ടി.വി. നിഷ സ്വാഗതം പറഞ്ഞു.