vilikaudi-
വിളക്കുടി ഗ്രാമപഞ്ചായത്ത് രണ്ടാം വാർഡിൽ പി.രാമചന്ദ്രൻ നായർ (മാമി സാർ) മെമ്മോറിയൽ ചാരിറ്റബിൾ ട്രസ്റ്റിന്റെ നേതൃത്വത്തിൽ നിർദ്ധനരായ വിദ്യാർത്ഥികൾക്ക് ഓൺലൈൻ പഠനത്തിനാവശ്യമായ 100 മൊബൈൽ ഫോണുകളുടെയും 150 ഭക്ഷ്യക്കിറ്റുകളുടെയും വിതരണോദ്ഘാടനം കെ.പി.സി.സി. ജനറൽ സെക്രട്ടറി ജ്യോതികുമാർ നിർവഹിച്ചപ്പോൾ. ട്രസ്റ്റ് ചെയർമാൻ ആർ.പത്മഗിരീഷ് സമീപം

കുന്നിക്കോട് : വിളക്കുടി ഗ്രാമപഞ്ചായത്ത് രണ്ടാം വാർഡിൽ നിർദ്ധനരായ വിദ്യാർത്ഥികൾക്ക് ഓൺലൈൻ പഠനത്തിനാവശ്യമായ മൊബൈൽ ഫോൺ നൽകി. 100 മൊബൈൽ ഫോണുകളും 150 ഭക്ഷ്യക്കിറ്റുകളുമാണ് പി.രാമചന്ദ്രൻ നായർ (മാമി സാർ) മെമ്മോറിയൽ ചാരിറ്റബിൾ ട്രസ്റ്റിന്റെ നേതൃത്വത്തിൽ വിതരണം ചെയ്തത്. കെ.പി.സി.സി ജനറൽ സെക്രട്ടറി ജ്യോതികുമാർ ചാമക്കാല വിതരണോദ്ഘാടനം നിർവഹിച്ചു. ട്രസ്റ്റ് ചെയർമാൻ ആർ.പത്മഗിരീഷിന്റെ നേതൃത്വത്തിൽ കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് ജെ.ഷാജഹാൻ, സജീദ് കുന്നിക്കോട്, എം.സാലാഹുദ്ദീൻ, റിയാസ് കാര്യാട്ട്, ഷീജ വയലിൽ, നാസറുദ്ദീൻ തുടങ്ങിയവർ പങ്കെടുത്തു.