കുന്നിക്കോട് : വനം കൊള്ളയെപ്പറ്റി ജുഡീഷ്യൽ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് യു.ഡി.എഫ്. വിളക്കുടി മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ കുന്നിക്കോട് ജംഗ്ഷനിൽ ധർണ നടത്തി.

കെ.പി.സി.സി ജനറൽ സെക്രട്ടറി ജ്യോതികുമാർ ചാമക്കാല ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് സലീം സൈനുദ്ദീൻ, ആർ.പത്മഗിരീഷ്, ഷാഹുൽ കുന്നിക്കോട്, വി.മുഹമ്മദ്, വി.ആർ. ജ്യോതി, വിളക്കുടി നസീർ, സലാവുദ്ദീൻ, സജീദ്, രാധാകൃഷ്ണപിള്ള, സിയാദ്, റിയാസ്, സാംകുട്ടി തുടങ്ങിയവർ പങ്കെടുത്തു.