എഴുകോൺ: മരം മുറി കേസിൽ ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പെട്ട് കരീപ്ര പഞ്ചായത്ത് പടിക്കൽ നടന്ന ധർണ ഡി.സി.സി ജനറൽ സെക്രട്ടറി പി. ഹരികുമാർ ഉദ്ഘാടനം ചെയ്തു. യു.ഡി.എഫ് ചെയർമാൻ ബിനു.കെ.കോശി അദ്ധ്യക്ഷത വഹിച്ചു. ഡോ. എൻ.സൂര്യദേവൻ, മണിമോഹനൻ നായർ, പി.രാജേന്ദ്രൻ പിള്ള, ബി. രാജൻ പിള്ള ,കരീപ്ര തുളസി, മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ പ്രസിഡന്റുമാരായ കടയ്ക്കോട് ബിനു, ഗിരീഷ് കുമാർ, പി.സി. മാത്തുണ്ണി തരകൻ, ഗോപിനാഥൻ ഉണ്ണിത്താൻ, മനോഹരൻ നായർ, ഷീബ സജി, ബിജു തങ്കച്ചൻ, രതീഷ് കുമാർ തുടങ്ങിയവർ പങ്കെടുത്തു.