ചാത്തന്നൂർ: ചിറക്കര ഗ്രാമപഞ്ചായത്തിലെ വാർഡുകളിൽ നിന്ന് ഹരിതകർമ്മസേനാ അംഗങ്ങൾ ശേഖരിച്ച പ്ളാസ്റ്റിക് മാലിന്യം സംസ്കരണത്തിനായി ക്ളീൻ കേരള കമ്പനിയിലേക്ക് കയറ്റിഅയച്ചു. ആദ്യ വാഹനം പഞ്ചായത്ത് പ്രസിഡന്റ് സി. സുശീലാദേവി ഫ്ലാഗ് ഓഫ് ചെയ്തു. സ്ഥിരം സമിതി അദ്ധ്യക്ഷരായ മിനിമോൾ ജോഷ്, സുദർശനൻപിള്ള, പഞ്ചായത്ത് അംഗങ്ങളായ എസ്. ജയകുമാർ, എസ്. രജനീഷ്, അസി. സെക്രട്ടറി രാജേഷ്, ഐ.ആർ.ടി.സി കോ ഓർഡിനേറ്റർമാരായ സുമിത്ത്, മുബാറക്, ഹരിതകർമ്മസേന അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.