photo
സ്ക്കൂട്ടർ ആംബുലൻസിനുള്ള ആദ്യ സംഭാവന സോമനിൽ നിന്ന് പാലിയേറ്റീവ് കെയർ രക്ഷാധികാരി പി.ആർ. വസന്തൻ ഏറ്റുവാങ്ങുന്നു

കരുനാഗപ്പള്ളി : ക്യാപ്ടൻ ലക്ഷ്മി ഹെൽത്ത് പാലിയേറ്റീവ് കെയർ സെന്ററിന്റെ നേതൃത്വത്തിൽ ഗൃഹ കേന്ദ്രീകൃത പരിചരണം ആരംഭിച്ചു. രണ്ട് സ്കൂട്ടർ ആംബുലൻസുകളാണ് ഇതിനായി സൊസൈറ്റിക്ക് സംഭാവനയായി ലഭിക്കുന്നത്. ആദ്യത്തെ ആംബുലൻസ് പ്രവാസിയായ സാബു കല്ലുംമൂടും രണ്ടാമത്തെ സ്കൂട്ടറിനുള്ള ആദ്യ സംഭാവന തിരുവനന്തപുരം പേട്ട സ്വദേശി രവിശങ്കറുമാണ് നൽകിയത്. ആംബുലൻസിനുള്ള സംഭാവന പാലിയേറ്റീവ് കെയർ രക്ഷാധികാരി പി.ആർ. വസന്തൻ സാബുവിന്റെ പിതാവ് സോമനിൽ നിന്ന് ഏറ്റുവാങ്ങി. ചടങ്ങിൽ സൊസൈറ്റി സെകട്ടറിയും മുനിസിപ്പൽ ചെയർമാനുമായ കോട്ടയിൽ രാജു, പ്രസിഡന്റ് കെ.ജി. ശിവപ്രസാദ്, ട്രഷറർ സജീവ്, സുരേഷ് പനയ്ക്കൽ എന്നിവർ പങ്കെടുത്തു.