ക്ലാപ്പന : വൈലോപ്പിള്ളി സ്മാരക കുട്ടികളുടെ ലൈബ്രറിയുടെ നേതൃത്വത്തിൽ നടന്നുവരുന്ന വായനാപക്ഷാചരണം ജൂലായ് 7ന് സമാപിക്കും. എന്നെ സ്വാധീനിച്ച പുസ്തകം എന്ന വിഷയത്തെ ആസ്പദമാക്കി കുട്ടികൾക്കായി വായനാ കുറിപ്പ് മത്സരം സംഘടിപ്പിക്കും. പുസ്തകങ്ങൾ വീട്ടിലെത്തിച്ചു കൊടുക്കുന്ന എന്റെ വായനശാല എന്റെ വീട്ടിലേക്ക് പദ്ധതി, രക്ഷാകർത്താക്കളുടെ വായനാശീലം വർദ്ധിപ്പിക്കുന്നതിനായുള്ള അമ്മ വായന മൂന്നാം ഘട്ടം പദ്ധതി എന്നിവയും നടക്കും. ഇതിനുപുറമേ അനുസ്മരണം, സെമിനാറുകൾ എന്നിവയും സംഘടിപ്പിക്കുമെന്ന് പ്രസിഡന്റ് എസ്. വിശ്വനാഥപിള്ള, സെക്രട്ടറി വി.ആർ. മനുരാജ് എന്നിവർ അറിയിച്ചു. ജനപ്രതിനിധികൾ, സാംസ്‌കാരിക പ്രവർത്തകർ തുടങ്ങിയവർ പങ്കെടുക്കും.