o
ബി.ജെ.പി മൺറോത്തുരുത്ത് പഞ്ചായത്ത് സമിതിയുടെ ആഭിമുഖ്യത്തിൽ നടന്ന സ്മാർട്ട് ഫോൺ വിതരണം കുന്നത്തൂർ മണ്ഡലം ജനറൽ സെക്രട്ടറിയും പട്ടംതുരുത്ത് വെസ്റ്റ് വാർഡ് മെമ്പറുമായ ആറ്റുപുറത്ത് സുരേഷ് ഉദ്ഘാടനം ചെയ്യുന്നു

മൺറോത്തുരുത്ത്: ബി.ജെ.പി മൺറോത്തുരുത്ത് പഞ്ചായത്ത് സമിതിയുടെ ആഭിമുഖ്യത്തിൽ നിർദ്ധന വിദ്യാർത്ഥികൾക്ക് സ്മാർട്ട് ഫോണുകൾ വാങ്ങിനൽകി. രണ്ടാംഘട്ടമായി പട്ടംതുരുത്ത് വെസ്റ്റ്,​ വില്ലിമംഗലം വാർഡുകളിലാണ് ഫോൺ വിതരണം നടത്തിയത്. ബി.ജെ.പി കുന്നത്തൂർ മണ്ഡലം ജനറൽ സെക്രട്ടറിയും പട്ടംതുരുത്ത് വെസ്റ്റ് വാർഡ് മെമ്പറുമായ ആറ്റുപുറത്ത് സുരേഷ് വിതരണോദ്ഘാടനം നിർവഹിച്ചു.

ബി.ജെ.പി മൺറോതുരുത്ത് പഞ്ചായത്ത് സമിതി പ്രസിഡന്റ് ക്യാപ്ടൻ സുദർശനൻ, ജനറൽ സെക്രട്ടറി മോഹനൻ, പഞ്ചായത്ത് യുവമോർച്ച ജനറൽ സെക്രട്ടറി രാഖി സുധീഷ്, വില്ലിമംഗലം വാർഡ് മെമ്പറും യുവമോർച്ച വൈസ് പ്രസിഡന്റുമായ സൂരജ് സുവർണൻ, നെന്മേനി തെക്ക് വാർഡ് മെമ്പർ പ്രസന്നകുമാരി തുടങ്ങിയവർ പങ്കെടുത്തു.