പുനലൂർ: മരം കൊളളയെ സംബന്ധിച്ച് ജൂഡിഷ്യൽ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് യു.ഡി.എഫിന്റെ നേതൃത്വത്തിൽ ഫോറസ്റ്റ് ഓഫീസുകളുടെയും വില്ലേജ് ഓഫീസിന്റെയും മുന്നിൽ ധർണ സംഘടിപ്പിച്ചു. തെന്മല ഡി.എഫ്.ഓഫീസിന് മുന്നിൽ സംഘടിപ്പിച്ച ധർണ തെന്മലപഞ്ചായത്ത് പ്രസിഡന്റ് കെ.ശശിധരനും പുനലൂർ ഡി.എഫ്.ഓഫീസിന് മുന്നിൽ മുൻ എം.എൽ.എ പുനലൂർ മധുവും കരവാളൂർ വില്ലേജ് ഓഫീസിന് മുന്നിൽ നടന്ന സമരം പഞ്ചായത്ത് പാർലമെന്ററി പാർട്ടി ലീഡർ പി.പ്രകാശ് കുമാറും ഉദ്ഘാടനം ചെയ്തു. കരവാളൂർ പഞ്ചായത്ത് പ്രസിഡന്റ് ജിഷ മുരളി,യു.ഡി.എഫ് നേതാക്കളായ സി.വിജയകുമാർ, എ.എ.ബഷീർ, എബ്രഹാംമാത്യൂ, ജി.ജയപ്രകാശ്, എ.ടി.ഫിലിപ്പ്, ഷിബു കൈമണ്ണിൽ,സജികുമാരി സുഗതൻ, സനിൽ സോമരാജൻ,നന്ദകുമാർ, ബി.വർഗീസ്, യോഹന്നാൻ കുട്ടി,ശരൺ ശശി, ആർ.അജയകുമാർ, ഗോപി,ലതികമ്മ, ബിന്ദു, രവീന്ദ്രൻനായർ മറ്റത്തിൽ തുടങ്ങിയവർ വിവിധ കേന്ദ്രങ്ങളിൽ സംസാരിച്ചു.