ശാസ്താംകോട്ട: വനംകൊള്ളയ്ക്കെതിരെ യു.ഡി.എഫ് മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിൽ ധർണ നടത്തി. മൈനാഗപ്പള്ളി കിഴക്ക് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ മൈനാഗപ്പള്ളി വില്ലേജ് ഒാഫീസിന് മുന്നിൽ നടന്ന ധർണ കെ.പി.സി.സി ജനറൽ സെക്രട്ടറി പി. രാജേന്ദ്രപ്രസാദ് ഉദ്ഘാടനം ചെയ്തു. ഡി.സി.സി ജനറൽ സെക്രട്ടറി വൈ. ഷാജഹാൻ, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി.എം. സെയ്ദ്, വിദ്യാരംഭം ജയകുമാർ എന്നിവർ സംസാരിച്ചു.
യു.ഡി.എഫ് പോരുവഴി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ വില്ലേജ് ഒാഫീസിന് മുന്നിൽ നടന്ന ധർണ കെ.പി.സി.സി എക്സിക്യുട്ടീവ് അംഗം പി.കെ. രവി ഉദ്ഘാടനം ചെയ്തു. പോരുവഴി ഹുസൈൻ അദ്ധ്യക്ഷത വഹിച്ചു. ചന്ദ്രശേഖരപിള്ള, അബ്ദുൽ സമദ്, സദാശിവൻപിള്ള, അർത്തിയിൽ അൻസാരി തുടങ്ങിയവർ എന്നിവർ സംസാരിച്ചു. യു.ഡി.എഫ് ശൂരനാട് വടക്ക് മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച ധർണ ബി. വേണുഗോപാലക്കുറുപ്പ് ഉദ്ഘാടനം ചെയ്തു. എച്ച്. അബ്ദുൽ ഖലീൽ അദ്ധ്യക്ഷത വഹിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എസ്. ശ്രീകുമാർ, എം. ലത്തീഫ് സന്ദീപ് തുടങ്ങിയവർ സംസാരിച്ചു. യു.ഡി.എഫ് ശൂരനാട്തെക്ക് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പതാരം വില്ലേജ് ഓഫീസ് പടിക്കൽ നടന്ന ധർണ കെ.പി.സി.സി നിർവാഹക സമിതി അംഗം കെ. കൃഷ്ണൻകുട്ടി നായർ ഉദ്ഘാടനം ചെയ്തു. വിജയൻ പിള്ള അദ്ധ്യക്ഷത വഹിച്ചു.