ഏരൂർ: മുട്ടിൽ മരം മുറി കേസിൽ ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പെട്ട് ഏരൂർ,ആയിരനല്ലൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തിൽ ഏരൂർ വില്ലേജ് ഓഫീസ് പടിയ്ക്കൽ ഉപരോധസമരം സംഘടിപ്പിച്ചു. ഏരൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് പി.ടി.കൊച്ചുമ്മച്ചന്റെ അദ്ധ്യക്ഷതയിൽ ചേർന്ന സമരം ഡി.സി.സി.ജനറൽ സെക്രട്ടറി ഏരൂർ സുഭാഷ് ഉദ്ഘാടനം ചെയ്തു.ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് പി.ബി.വേണുഗോപാൽ, ആയിരനല്ലൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് അഷ്റഫ്,നെട്ടയംസുജി,ശശിധരൻ, അനിൽ,മോഹനൻ, അബ്ദുൽ സലാം, നജീബ്, മൻസൂർ,സുബാൻ തുടങ്ങിയവർ പങ്കെടുത്തു.