കൊല്ലം: വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് തിരുവന്തപുരത്ത് നിരാഹാര സമരം നടത്തുന്ന സി.എം.പി സംസ്ഥാന ജന. സെക്രട്ടറി സി.പി. ജോണിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കൊല്ലം സിറ്റി ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ചിന്നക്കടയിൽ ധർണ നടത്തി. സെക്രട്ടേറിയറ്റ് അംഗം സി.എസ്. മോഹൻകുമാർ ഉദ്ഘാടനം ചെയ്തു. സംസ്ഥാന കമ്മിറ്റി അംഗങ്ങളായ പനമ്പിൽ ജയകുമാർ, കെ.എസ്.വൈ.എഫ് ജില്ലാ സെക്രട്ടറി സന്തോഷ് രാജേന്ദ്രൻ, ജില്ലാ കമ്മിറ്റി അംഗങ്ങളായ സുരേഷ് ബാബു, പ്രേംകുമാർ, ചന്ദ്രൻ, രാജീവ്, രാജേന്ദ്രൻ തുടങ്ങിയവർ പങ്കെടുത്തു.