ആയൂർ: മുട്ടിൽ മരം കൊള്ളയ്ക്കെതിരെ ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പെട്ട് യു.ഡി.എഫ് ചടയമംഗലം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ചടയമംഗലം സബ് രജിസ്ട്രാർ ഓഫീസിന് മുന്നിൽ ധർണ നടത്തി. മണ്ഡലം ചെയർമാൻ ബിജുകുമാറിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന സമരം കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് വി.ഒ.സാജൻ ഉദ്ഘാടനം ചെയ്തു. കെ.രാധാകൃഷ്ണപിള്ള, യൂസുഫ് ചേലപ്പള്ളി,ഇളമാട്ഗോപി,വടക്കതിൽ നാസർ,ഫൈസൽ, മണിലാൽ തുടങ്ങിയവർ പങ്കെടുത്തു.