കൊല്ലം: സ്ത്രീധന പീഡനത്തിന് ഇരയായ നിലമേൽ കൈതോട് വിസ്മയയുടെ വീട്ടിലെത്തി എൻ.കെ. പ്രേമചന്ദ്രൻ എം.പി അനുശോചിച്ചു. കുറ്റക്കാരെ എത്രയും വേഗം ശിക്ഷിക്കണമെന്ന് എം.പി ആവശ്യപ്പെട്ടു.

എം.എം. നസീർ, റാഫി നിലമേൽ, ബിനു നിലമേൽ, എസ്.എൽ. സുജിത്ത്, മഠത്തിൽ മോഹനൻ പിള്ള, ഇളമാട് ഗോപി എന്നിവരും ഒപ്പമുണ്ടായിരുന്നു.