josyy-
അഡി. ഡെപ്യൂട്ടി കമ്മിഷണർ ജോസി ചെറിയാൻ സീഡ് പദ്ധതി ഉദ്ഘാടനം ചെയ്യുന്നു

കൊല്ലം: മാനസിക ശാരീരിക ബുദ്ധിമുട്ട് നേരിടുന്ന പൊലീസ് ഉദ്യോഗസ്ഥർക്ക് താങ്ങും തണലുമാകാൻ നടപ്പാക്കുന്ന സാന്ത്വന പദ്ധതിയായ സീഡിന് (സെന്റർ ഫോർ എംപ്ലോയി എൻഹാൻസ്‌മെന്റ് ആൻഡ് ഡെവലപ്പ്‌മെന്റ്) ജില്ലയിൽ തുടക്കമായി. കൊവിഡ് ബാധിതനായ ഉദ്യോഗസ്ഥനോട് ഫോണിലൂടെ ക്ഷേമങ്ങൾ അന്വേഷിച്ച് അഡീ. ഡെപ്യൂട്ടി കമ്മിഷണർ ജോസി ചെറിയാൻ ഉദ്ഘാടനം നിർവഹിച്ചു. ജില്ലാ പൊലീസ് ഓഫീസിനോട് ചേർന്നാണ് സീഡ് പ്രവർത്തിക്കുന്നത്. മാനസികാരോഗ്യ ഗവേഷകനായ ഡോ. കെ.എസ്. ജയചന്ദ്രനാണ് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്. 24 മണിക്കൂറും സേവനം ലഭ്യമാണ്.