തൊടിയൂർ: വനംകൊള്ളയ്ക്കെതിരെ വിവിധ യു.ഡി.എഫ് മണ്ഡലം കമ്മിറ്റികളുടെ ആഭിമുഖ്യത്തിൽ ധർണ നടത്തി. തൊടിയൂർ വില്ലേജ് ഒാഫീസിന് മുന്നിൽ നടന്ന ധർണ ഡി.സി.സി വൈസ് പ്രസിഡന്റ് ചിറ്റുമൂല നാസർ ഉദ്ഘാടനം ചെയ്തു. സി. സേതു അദ്ധ്യക്ഷത വഹിച്ചു. പി. സോമൻപിള്ള, ചെട്ടിയത്ത് അജയകുമാർ, തൊടിയൂർ വിജയകുമാർ, ഷാജി മാമ്പള്ളി, സജി സദാശിവൻ, വിരുത്തേത്ത് ചന്ദ്രൻ, എ.എ. ജബ്ബാർ, നിസാമുദ്ദീൻ എന്നിവർ സംസാരിച്ചു. കല്ലേലിഭാഗം വില്ലേജ് ഓഫീസിന് മുന്നിൽ നടന്ന സമരം ഡി.സി.സി സെക്രട്ടറി നജീം മണ്ണേൽ ഉദ്ഘാടനം ചെയ്തു. എൻ. രമണൻ അദ്ധ്യക്ഷത വഹിച്ചു. തൊടിയൂർ താഹ, പി. സോമൻ പിള്ള,
മാരാരിത്തോട്ടം ജനാർദ്ദനൻപിള്ള, കല്ലേലിഭാഗം ബാബു, കെ. സുന്ദരേശൻ, വിനോദ് പിച്ചിനാട്, വിശ്വാനന്ദൻ, എസ്.കെ. അനിൽ,
ബൈജു ശാന്തിരംഗം എന്നിവർ സംസാരിച്ചു.