udf-vadakkevila
യു.ഡി.എഫ് വടക്കേവിള മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കൊല്ലൂർവിള പള്ളിമുക്കിൽ സംഘടിപ്പിച്ച പ്രതിഷേധ കൂട്ടായ്മ മുൻ മന്ത്രി ബാബു ദിവാകരൻ ഉദ്ഘാടനം ചെയ്യുന്നു

കൊല്ലം: വനംകൊള്ളയിൽ ജുഡിഷ്യൽ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് യു.ഡി.എഫ് മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിൽ പ്രതിഷേധ പരിപാടികൾ സംഘടിപ്പിച്ചു. പി.സി. വിഷ്ണുനാഥ് എം.എൽ.എ, കെ.പി.സി.സി വൈസ് പ്രസിഡന്റ് മോഹൻ ശങ്കർ, മുൻ മന്ത്രി ബാബു ദിവാകരൻ, ഡി.സി.സി ജനറൽ സെക്രട്ടറി അൻസർ അസീസ്, മുസ്ലിം ലീഗ് സംസ്ഥാന കമ്മിറ്റി അംഗം ഷെരീഫ് ചന്ദനത്തോപ്പ്, കെ.പി.സി.സി ജനറൽ സെക്രട്ടറി ഷാനവാസ് ഖാൻ, ഡി.സി.സി വൈസ് പ്രസിഡന്റ് എസ്. വിപിനചന്ദ്രൻ തുടങ്ങിയവർ വിവിധ കേന്ദ്രങ്ങളിൽ നടന്ന ധർണകൾ ഉദ്ഘാടനം ചെയ്തു. നേതാക്കളായ എം. വിജയൻ, പാലത്തറ രാജീവ്, വിനോദ് കോണിൽ, ഫസലുദ്ദീൻ ഹാജി, ഉമയനല്ലൂർ റാഫി, എം. നാസർ, പി. ലിസ്റ്രൻ, കണ്ണനല്ലൂർ സമദ്, എ.എൽ. നിസാമുദ്ദീൻ,ഷെഫീക്ക് ചെന്താപ്പൂര്, ആർ.എസ്. അബിൻ, നാസിമുദ്ദീൻ ലബ്ബ തുടങ്ങിയവർ നേതൃത്വം നൽകി.