കൊട്ടിയം; 'നമുക്കൊരുക്കാം അവർ പഠിക്കട്ടെ' എന്ന ക്യാമ്പയിനിലൂടെ അഞ്ഞൂറോളം വിദ്യാർത്ഥികൾക്ക് എസ്.എഫ്.ഐ കൊട്ടിയം ഏരിയാ കമ്മിറ്റി പഠനോപകരണങ്ങൾ വിതരണം ചെയ്യുന്നു. പദ്ധതിയുടെ ഏരിയാതല ഉദ്ഘാടനം നല്ലില ഗവ. യു.പി.എസിൽ നടന്ന ചടങ്ങിൽ സി.പി.എം കൊട്ടിയം ഏരിയാ കമ്മിറ്റി സെക്രട്ടറി എൻ. സന്തോഷ് നിർവഹിച്ചു. പ്രധാന അദ്ധ്യാപിക ഡി.ആർ. ജീതാകുമാരിയമ്മ, സ്റ്റാഫ് സെക്രട്ടറി അജയകുമാർ എന്നിവർക്ക് പഠനോപകരണങ്ങൾ കൈമാറി. പി.ടി.എ പ്രസിഡന്റ് രഖു നല്ലില, ബ്ലോക്ക് പഞ്ചായത്തമഗം ജിഷ അനിൽ, എസ്.എഫ്.ഐ കൊട്ടിയം ഏരിയാ പ്രസിഡന്റ് ആദർശ് എസ്. മോഹൻ സെക്രട്ടറി സച്ചിൻ ദാസ്, ജില്ലാ സെക്രട്ടേറിയറ്റ് അംഗം ഗോകുൽ ശ്രീധർ, അതുൽ കൃഷ്ണൻ, വൈഷ്ണവി, അരുൺ എന്നിവർ സംസാരിച്ചു.