കൊട്ടിയം: ഉമയനല്ലൂർ സമൃദ്ധി സ്വാശ്രയ കർഷക സമിതിയുടെയും എയ്റോഫിൽ ഫിൽട്ടേഴ്സ് ഇന്ത്യ കമ്പനിയുടെയും ആഭിമുഖ്യത്തിൽ മയ്യനാട് ഗ്രാമപഞ്ചായത്ത് ഒന്ന്, രണ്ട് വാർഡുകളിലെ പട്ടികജാതി - പട്ടികവർഗ കുടുംബങ്ങളിലേക്ക് എൻ 95 മാസ്കുകൾ വിതരണം ചെയ്തു. സമൃദ്ധി ഹെൽപ്പ് ഡെസ്കിൽ നടന്ന ചടങ്ങിൽ മയ്യനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജെ. ഷാഹിദ വിതരണോദ്ഘാടനം നിർവഹിച്ചു. എയ്റോഫിൽ ഫിൽട്ടേഴ്സ് ഇന്ത്യാ പ്രൈവറ്റ് ലിമിറ്റഡ് എം.ഡി പി.ഡി. സന്തോഷ് കുമാറിനെ ചടങ്ങിൽ ആദരിച്ചു.
സമൃദ്ധി വോളണ്ടിയറും സിറ്റി സ്പെഷ്യൽ ബ്രാഞ്ച് എസ്.ഐയുമായ ആർ.എസ്. പരമേശ്വരനുണ്ണി അദ്ധ്യക്ഷത വഹിച്ചു. ആർ. രാജീവ്, നജുമുദ്ദീൻ, ജയൻ കുമാർ, ആർ. രതീഷ്, എൽ.ബി. ഷിബു, മഞ്ജു, രാജേന്ദ്രപ്രസാദ്, സോനു മോഹൻ തുടങ്ങിയവർ പങ്കെടുത്തു.