കൊട്ടിയം: ജില്ലാ പഞ്ചായത്ത് അംഗം പ്രിജി ശശിധരന്റെയും ബ്ലോക്ക് പഞ്ചായത്ത് അംഗം നിഷാ സജന്റെയും നേതൃത്വത്തിൽ നെടുമ്പന ഗ്രാമപഞ്ചായത്തിലെ പതിമൂന്നാം വാർഡിൽ ഓക്‌സി മീറ്ററുകളും മാസ്‌കുകളും വിതരണം ചെയ്തു. പഞ്ചായത്ത് അംഗം ആരിഫ, ആശാ വർക്കർ സബീല എന്നിവർ ചേർന്ന് സാധനങ്ങൾ ഏറ്റുവാങ്ങി. മോഹനൻപിള്ള, സുൽബത്ത്, അനന്തു എന്നിവർ പങ്കെടുത്തു.