lalas-
സ്കൂൾ മാനേജർ എൻ.വിനോദ് ലാൽ പി.ടി.എ പ്രസിഡന്റ് ടി.ഉഷാകുമാരിക്ക് മൊബൈൽ ഫോണുകൾ കൈമാറുന്നു

കൊല്ലം: പഴങ്ങാലം ആർ. ശങ്കർ മെമ്മോറിയൽ ഹൈ സ്കൂൾ മാനേജർ ഡോ. വിനോദ് ലാൽ പതിനഞ്ച് സ്മാർട്ട്‌ ഫോണുകളും സ്കൂൾ ജീവനക്കാരും മുൻ അദ്ധ്യാപകരും ചേർന്ന് പത്ത് സ്മാർട്ട് ഫോണുകളും വിതരണം ചെയ്തു. സ്കൂൾ പി.ടി.എ പ്രസിഡന്റ് ടി. ഉഷ കുമാരിയ്ക്ക് സ്കൂൾ മാനേജർ ഫോണുകൾ കൈമാറി. സ്കൂൾ ഹെഡ്മാസ്റ്റർ ജി.എസ്‌. സുനിൽ സ്വാഗതം പറഞ്ഞു. അദ്ധ്യാപകനായ അതുൽ മുരളി പദ്ധതി വിശദീകരിച്ചു. ജി. ലൂണ നന്ദി പറഞ്ഞു.