കൊല്ലം : പിണറായി സർക്കാർ രണ്ടാമത് അധികാരത്തിലെത്തിയാൽ സർവനാശം സംഭവിക്കുമെന്ന് പറഞ്ഞ എ.കെ. ആന്റണിയുടെ വാക്കുകൾ യാഥാർത്ഥ്യമാവുകയാണെന്ന് ഐ.എൻ.ടി.യുസി സീനിയർ ദേശീയ സെക്രട്ടറി കെ. സുരേഷ് ബാബു പറഞ്ഞു. മുട്ടിൽ വനംകൊള്ളയിൽ ജുഡിഷ്യൻ അന്വേഷണം വേണമെന്നാവശ്യപ്പെട്ട് യു.ഡി.എഫ് ചവറ വെസ്റ്റ് മണ്ഡലം കമ്മിറ്റി ചവറ ബ്ലോക്ക് ഓഫീസിന് മുന്നിൽ നടത്തിയ സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. യു.ഡി.എഫ് ചെയർമാൻ അജയൻ ഗാന്ധിത്തറ അദ്ധ്യക്ഷത വഹിച്ചു. നിയോജക മണ്ഡലം ചെയർമാൻ ചവറ അരവി, ആന്റണി മറിയാൻ, ജിജി, മെമ്പർ യോഹന്നാൻ, റോസ് ആനന്ദ്, റോബർട്ട് മറിയാൻ, സുനിത, വിജി കെ.കെ., രഞ്ജൻ തുടങ്ങിയവർ നേതൃത്വം നൽകി.