girija-kumar-52

ചവറ: ചവറ സ്വദേശി ബെഹ്റിനിൽ കൊവിഡ് ബാധിച്ച് മരിച്ചു. ചവറ കുളങ്ങര ഭാഗം മംഗലം പറമ്പിൽ (പൂജാ നിവാസിൽ) എം. ഗിരിജകുമാറാണ് (52) ബെഹ്റിനൽ മരിച്ചത്. ഒരാഴ്ചയായി കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്നു. രോഗം മൂർച്ഛിച്ചതിനെ തുടർന്ന് ബുധനാഴ്ച രാത്രിയിലാണ് മരിച്ചതായി ബന്ധുക്കൾക്ക് വിവരം ലഭിച്ചത്. ബെഹ്റിനിൽ ഇലട്രീഷ്യനായി ജോലി ചെയ്തുവരുകയായിരുന്നു. നാട്ടിലെക്ക് മൃതദേഹം കൊണ്ടുവാരൻ പറ്റാത്ത സാഹചര്യത്തിൽ വെള്ളിയാഴ്ച ബെഹ്റിനിൽ സംസ്‌കാരം നടത്തുമെന്ന് ബന്ധുക്കൾ അറിയിച്ചു. ഭാര്യ: ബീന. മകൾ: പൂജ.