കടയ്ക്കൽ : മുട്ടിൽ മരം കൊള്ളയിലെ കുറ്റവാളികളെ സംരക്ഷിക്കുന്നുവെന്നാരോപിച്ച് കടയ്ക്കൽ,ആൽത്തറമൂട് മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിൽ കടയ്ക്കൽ സിവിൽ സ്റ്റേഷന് മുന്നിൽ നടത്തിയ ധർണ കെ. പി. സി. സി ജനറൽ സെക്രട്ടറി എം. എം നസീർ ഉദ്ഘാടനം ചെയ്തു. കടയ്ക്കൽ മണ്ഡലം പ്രസിഡന്റ ഇടത്തറ വിജയൻ അദ്ധ്യക്ഷത വഹിച്ചു. ജി മോഹനൻ, വെള്ളാർവട്ടം സെൽവൻ, കടയ്ക്കൽ താജുദീൻ, ആർ. പി രജനീഷ് ,വൈ.ബ്രിജേഷ്, മോളി, ശിവദാസൻ, അനിമോൻ, നജീം.എം, സുരേഷ് ആനപ്പാറ, മനോജ്‌ കൊടിഞ്ഞo തുടങ്ങിയവർ സംസാരിച്ചു.