sym

തിരുവനന്തപുരം : വിസ‌്മയയുൾപ്പെടെ നിരവധി പെൺകുട്ടികൾ സ്ത്രീപീഡനത്തെയും കുടുംബപ്രശ്നങ്ങളെയും തുടർന്ന് കൊല്ലപ്പെട്ട സംസ്ഥാനത്ത് സ്ത്രീപീഡനക്കേസുകളിൽ തലസ്ഥാന ജില്ലയായ തിരുവനന്തപുരം ഒന്നാം സ്ഥാനത്ത്.
കഴിഞ്ഞ 11 വർഷത്തിനിടെ സംസ്ഥാന വനിത കമ്മിഷന് കീഴിൽ ഏറ്റവും കൂടുതൽ സ്ത്രീധന പീഡനക്കേസുകൾ രജിസ്റ്റർ ചെയ്തത് തിരുവനന്തപുരം ജില്ലയിലാണ്. 2010 ജനുവരി ഒന്ന് മുതൽ 2021 ജൂൺ 23 വരെയുള്ള കണക്കുകൾ പ്രകാരം 447 സ്ത്രീധന പീഡനക്കേസുകളാണ് തിരുവനന്തപുരത്ത് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഇക്കാലയളവിൽ ഏറ്റവും കൂടുതൽ സ്ത്രീപീഡന കേസുകളും ഗാർഹിക പീഡനക്കേസുകളും രജിസ്റ്റർ ചെയ്തിരിക്കുന്നതും ഈ ജില്ലയിൽ തന്നെയാണ്. യഥാക്രമം 2544, 3476 എന്നിങ്ങനെയാണ് ഈ കേസുകളുടെ കണക്ക്. ഇതിൽ

1565 സ്ത്രീപീഡന കേസുകളും 2569 ഗാർഹിക പീഡന കേസുകളും കമ്മിഷൻ തീർപ്പാക്കുകയും ചെയ്തു. കാസർകോട് ജില്ലയിലാണ് 2010 മുതൽ 2021 വരെയുള്ള കാലയളവിൽ ഏറ്റവും കുറവ് സ്ത്രീധന പീഡനക്കേസുകൾ രജിസ്റ്റർ ചെയ്തിട്ടുള്ളത്: 12. സ്ത്രീപീഡനക്കേസുകളുടെ എണ്ണത്തിൽ വയനാട് ജില്ലയിലാണ് ഏറ്റവും കുറവ് കേസുകൾ രജിസ്റ്റർ ചെയ്തിട്ടുള്ളത്:126.

അതേസമയം, ഇത് വനിത കമ്മിഷന് മുന്നിൽ വന്ന മാത്രം കേസുകളുടെ എണ്ണമാണ്. സംസ്ഥാന പൊലീസിൽ കഴിഞ്ഞവർഷവും ഈവർഷം ഇതുവരെയും രജിസ്റ്റർ ചെയ്ത കേസുകളുടെ കണക്ക് ഇതിലും കൂടുതലാണ്. പൊലീസിന്റെ കണക്ക് കൂടിയാകുമ്പോൾ കുറ്റകൃത്യങ്ങളുടെ നിരക്ക് പതിൻമടങ്ങ് കവിയും.സംസ്ഥാന പൊലീസിൽ കഴിഞ്ഞ വർഷം 12659 കുറ്റകൃത്യങ്ങളാണ് സ്ത്രീകൾക്കെതിരെ റിപ്പോർട്ട് ചെയ്തത്. ഈവർഷം ഏപ്രിൽവരെ 4707ഉം. ഇതിൽ പീഡനം, സ്ത്രീകളെ ഉപദ്രവിക്കൽ കേസുകളാണ് അധികവും. കഴിഞ്ഞ ഒന്നരവർഷത്തിനകം 2500 ഓളം പീഡനക്കേസുകൾ പൊലീസിൽ റിപ്പോർട്ട് ചെയ്യപ്പെട്ടപ്പോൾ സ്ത്രീകളെ ഉപദ്രവിച്ച കേസുകൾ 5331 ആണ്.

വനിത കമ്മിഷൻ രജിസ്റ്റർ ചെയ്ത കേസുകൾ

(ജനുവരി ഒന്ന് 2010 മുതൽ ജൂൺ 23, 2021 വരെ)

ജില്ല തിരിച്ച്


തിരുവനന്തപുരം

ആകെ കേസുകൾ

സ്ത്രീപീഡനം- 2544
സ്ത്രീധന പീഡനം-447
ഭർത്തൃപീഡനം-176
ഗാർഹികപീഡനം-3476

തീർപ്പായത്

സ്ത്രീപീഡനം-1565
സ്ത്രീധനപീഡനം-340
ഭർത്തൃപീഡനം-137
ഗാർഹികപീഡനം-2569

കൊല്ലം

ആകെ കേസുകൾ

സ്ത്രീപീഡനം-838
സ്ത്രീധനപീഡനം-126
ഭർത്തൃപീഡനം-39
ഗാർഹികപീഡനം-656

തീർപ്പായത്

സ്ത്രീപീഡനം-490
സ്ത്രീധനപീഡനം-83
ഭർത്തൃപീഡനം-24
ഗാർഹികപീഡനം-475

പത്തനംതിട്ട

ആകെ കേസുകൾ

സ്ത്രീപീഡനം-388
സ്ത്രീധനപീഡനം-33
ഭർത്തൃപീഡനം-19
ഗാർഹികപീഡനം-257

തീർപ്പായത്

സ്ത്രീപീഡനം-318
സ്ത്രീധനപീഡനം-29
ഭർത്തൃപീഡനം-15
ഗാർഹികപീഡനം-229

ആലപ്പുഴ

ആകെ കേസുകൾ

സ്ത്രീപീഡനം- 617
സ്ത്രീധനപീഡനം-81
ഭർത്തൃപീഡനം-33
ഗാർഹികപീഡനം-447

തീർപ്പായത്

സ്ത്രീപീഡനം-427
സ്ത്രീധനപീഡനം-61
ഭർത്തൃപീഡനം-23
ഗാർഹികപീഡനം-372

കോട്ടയം

ആകെ കേസുകൾ

സ്ത്രീപീഡനം-682
സ്ത്രീധനപീഡനം-60
ഭർത്തൃപീഡനം-38
ഗാർഹികപീഡനം-692

തീർപ്പായത്

സ്ത്രീപീഡനം-551
സ്ത്രീധനപീഡനം-53
ഭർത്തൃപീഡനം-33
ഗാർഹികപീഡനം-634

ഇടുക്കി

ആകെ കേസുകൾ

സ്ത്രീപീഡനം-369
സ്ത്രീധനപീഡനം-35
ഭർത്തൃപീഡനം-13
ഗാർഹികപീഡനം-249

തീർപ്പായത്

സ്ത്രീപീഡനം-289
സ്ത്രീധനപീഡനം-33
ഭർത്തൃപീഡനം-12
ഗാർഹികപീഡനം-221

എറണാകുളം

ആകെ കേസുകൾ

സ്ത്രീപീഡനം-831
സ്ത്രീധനപീഡനം-84
ഭർത്തൃപീഡനം-45
ഗാർഹികപീഡനം-538

തീർപ്പായത്

സ്ത്രീപീഡനം-577
സ്ത്രീധനപീഡനം-75
ഭർത്തൃപീഡനം-29
ഗാർഹികപീഡനം-444

തൃശ്ശൂർ

ആകെ കേസുകൾ

സ്ത്രീപീഡനം-420
സ്ത്രീധനപീഡനം-47
ഭർത്തൃപീഡനം-21
ഗാർഹികപീഡനം-250

തീർപ്പായത്

സ്ത്രീപീഡനം-301
സ്ത്രീധനപീഡനം-40
ഭർത്തൃപീഡനം-16
ഗാർഹികപീഡനം-213

പാലക്കാട്

ആകെ കേസുകൾ

സ്ത്രീപീഡനം-288
സ്ത്രീധനപീഡനം-55
ഭർത്തൃപീഡനം-14
ഗാർഹികപീഡനം-266

തീർപ്പായത്

സ്ത്രീപീഡനം-221
സ്ത്രീധനപീഡനം-51
ഭർത്തൃപീഡനം-13
ഗാർഹികപീഡനം-234

മലപ്പുറം

ആകെ കേസുകൾ

സ്ത്രീപീഡനം-296
സ്ത്രീധനപീഡനം-36
ഭർത്തൃപീഡനം-19
ഗാർഹികപീഡനം-272

തീർപ്പായത്

സ്ത്രീപീഡനം-245
സ്ത്രീധനപീഡനം-32
ഭർത്തൃപീഡനം-16
ഗാർഹികപീഡനം-239

കോഴിക്കോട്

ആകെ കേസുകൾ

സ്ത്രീപീഡനം-385
സ്ത്രീധനപീഡനം-44
ഭർത്തൃപീഡനം-30
ഗാർഹികപീഡനം-266

തീർപ്പായത്

സ്ത്രീപീഡനം-269
സ്ത്രീധനപീഡനം-34
ഭർത്തൃപീഡനം-27
ഗാർഹികപീഡനം-202

വയനാട്

ആകെ കേസുകൾ

സ്ത്രീപീഡനം-126
സ്ത്രീധനപീഡനം-20
ഭർത്തൃപീഡനം-4
ഗാർഹികപീഡനം-101

തീർപ്പായത്

സ്ത്രീപീഡനം-95
സ്ത്രീധനപീഡനം-19
ഭർത്തൃപീഡനം-3
ഗാർഹികപീഡനം-82

കണ്ണൂർ

ആകെ കേസുകൾ

സ്ത്രീപീഡനം-294
സ്ത്രീധനപീഡനം-16
ഭർത്തൃപീഡനം-31
ഗാർഹികപീഡനം-195

തീർപ്പായത്

സ്ത്രീപീഡനം-209
സ്ത്രീധനപീഡനം-13
ഭർത്തൃപീഡനം-26
ഗാർഹികപീഡനം-162

കാസർകോട്

ആകെ കേസുകൾ

സ്ത്രീപീഡനം- 163
സ്ത്രീധനപീഡനം-12
ഭർത്തൃപീഡനം-13
ഗാർഹികപീഡനം-110

തീർപ്പായത്

സ്ത്രീപീഡനം-129
സ്ത്രീധനപീഡനം-11
ഭർത്തൃപീഡനം-13
ഗാർഹികപീഡനം-98

പൊലീസിൽ റിപ്പോർചെയ്ത കേസുകൾ

(2020, 2021എന്ന ക്രമത്തിൽ)

പീഡനം -1807, 784

ഉപദ്രവിക്കൽ-4000, 1331

തട്ടിക്കൊണ്ടുപോകൽ-147, 67

സ്ത്രീധന പീഡന മരണം-6,2

ഭർത്തൃവീട്ടുകാരുടെ ഉപദ്രവം-12659,4707.