കുന്നിക്കോട് : വർഷങ്ങളായുള്ള ആവശ്യം നടപ്പാക്കാൻ കുന്നിക്കോട് സബ് പോസ്റ്റോഫീസിന് കെട്ടിടം നിർമ്മിക്കാൻ 20 ലക്ഷം രൂപ അനുവദിച്ചു. കാലപഴക്കം മൂലം ഒട്ടും ഉപയോഗ്യമല്ലാത്തതിനെ തുടർന്ന് പോസ്റ്റ് ഓഫീസ് വാടക കെട്ടിടത്തിലേക്ക് മാറിയിരുന്നു. കഴിഞ്ഞ എട്ട് വർഷത്തിൽ പരമായി വാടക കെട്ടിടത്തിന് നല്ലൊരു വാടക തുക നൽകിയാണ് പോസ്റ്റ് ഓഫീസ് പ്രവർത്തിക്കുന്നത്.

61.6 സ്ക്വയർ മീറ്ററിലാണ് പുതിയ കെട്ടിടം നിർമ്മിക്കുന്നത്. മൂന്ന് മാസം കൊണ്ട് കെട്ടിടം നിർമ്മാണം പൂർത്തീകരിക്കാണ് പദ്ധതിയിട്ടിരിക്കുന്നത്. പത്തനംതിട്ട പോസ്റ്റൽ ഡിവിഷന്റെ കീഴിലുള്ള പോസ്റ്റ് ഓഫീസിന് കേരള സർക്കിൾ ജനറൽ മാനേജരുടെ നേതൃത്വത്തിൽ നടന്ന യോഗത്തിലാണ് പണം അനുവദിച്ചത്. കുന്നിക്കോട് സബ് പോസ്റ്റ് ഓഫീസിന് സ്വന്തമായി കെട്ടിടം ഇല്ലാത്തതിനെ സംബന്ധിച്ച് 'കേരളകൗമുദി' വാർത്ത പ്രസിദ്ധീകരിച്ചിരുന്നു.