കൊല്ലം: കൊല്ലം പോസ്റ്റൽ ഡിവിഷനിൽ പോസ്റ്രൽ ലൈഫ് ഇൻഷ്വറൻസ്, ഗ്രാമീണ തപാൽ ലൈഫ് ഇൻഷ്വറൻസ് ഉത്പന്നങ്ങളുടെ വിപണനത്തിന് കമ്മിഷൻ വ്യവസ്ഥയിൽ ഇൻഷ്വറൻസ് ഫീൽഡ് ഏജന്റ് / ഫീൽഡ് ഓഫീസർമാരെ നിയമിക്കുന്നതിന് 15ന് രാവിലെ 10ന് കൊല്ലം പോസ്റ്റൽ സീനിയർ സൂപ്രണ്ട് കാര്യാലയത്തിൽ വാക്ക് ഇൻ ഇന്റർവ്യൂ നടക്കും. 18 - 50 വയസ് പ്രായമുള്ള പത്താം ക്ളാസ്/ തത്തുല്യ യോഗ്യതയുള്ള തൊഴിൽരഹിതർ/ സ്വയംതൊഴിൽ ചെയ്യുന്നവരെ ഡയറക്ട് ഏജന്റുമാരായും 65 വയസിൽ താഴെ പ്രായമുള്ള റിട്ട. കേന്ദ്ര- സംസ്ഥാന സർക്കാർ ജീവനക്കാരെ ഫീൽഡ് ഓഫീസർമാരുമായാണ് നിയമിക്കുന്നത്. മുൻ ഇൻഷ്വറൻസ് ഏജന്റുമാർ, മഹിളാ പ്രധാൻ ഏജന്റുമാർ, വിമുക്ത ഭടന്മാർ, ജനപ്രതിനിധികൾ, വിരമിച്ച അദ്ധ്യാപകർ, കമ്പ്യൂട്ടർ പരിജ്ഞാനമുള്ളവർ എന്നിവർക്ക് മുൻഗണന. വിശദമായ ബയോഡാറ്റ, വയസ്, യോഗ്യത, മുൻപരിചയം എന്നിവ തെളിയിക്കുന്ന യോഗ്യതകളുടെ പകർപ്പ്, രണ്ട് പാസ്പോർട്ട് സൈസ് ഫോട്ടോ എന്നിവ സഹിതം അഭിമുഖത്തിൽ പങ്കെടുക്കാം. ഫോൺ: 0474 2740278.