sav
ഓൾ ഇന്ത്യാ അൺഓർഗനൈസ്ഡ് വർക്കേഴ്‌സ് കോൺഗ്രസ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കൊല്ലം കളക്ടറേറ്റിന് മുന്നിൽ നടത്തിയ പ്രതിഷേധം സംസ്ഥാന പ്രസിഡന്റ് അഡ്വ. സവിൻ സത്യൻ ഉദ്ഘാടനം ചെയ്യുന്നു

കൊല്ലം: ഇന്ധന വില വർദ്ധനവിലൂടെ കേന്ദ്ര - സംസ്ഥാന സർക്കാരുകൾ ഒരുപോലെ പൊതുജനങ്ങളെ കൊള്ളയടിക്കുകയാണെന്നും കഴിഞ്ഞ ആറ് വർഷത്തിനുള്ളിൽ കേന്ദ്ര നികുതികളിൽ മുന്നൂറ് ശതമാനം വർദ്ദനവാണ് ഉണ്ടായതെന്നും ഓൾ ഇന്ത്യാ അൺഓർഗനൈസ്ഡ് വർക്കേഴ്‌സ് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് അഡ്വ. സവിൻ സത്യൻ പറഞ്ഞു. പെട്രോൾ - ഡീസൽ വില വർദ്ധനവിൽ പ്രതിഷേധിച്ച് യൂണിയൻ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കളക്ടറേറ്റിന് മുന്നിൽ നടത്തിയ പ്രതിഷേധം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ജില്ലാ പ്രസിഡന്റ് ബാബുജി പട്ടത്താനം അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ഭാരവാഹികളായ മംഗലത്ത് രാഘവൻ നായർ, ജെ.എം. ഷൈജു, കെ.ബി. ഷഹാൽ, മിൽട്ടൺ ഫ്രെണാസ്, ഡി.സി.സി മെമ്പർ ചിത്രാലയം രാമചന്ദ്രൻ, ജില്ലാ ഭാരവാഹികളായ പി.വി. അശോകകുമാർ, ദീപാ ആൽബർട്ട് , ജഗനാഥൻ, സക്കീർ ഹുസൈൻ, മഹേഷ്, പ്രതാപൻ തുടങ്ങിയവർ സംസാരിച്ചു.