കുന്നിക്കോട് : പട്ടാഴി വടക്കെക്കര താഴത്ത് വടക്ക് ഭാഗത്ത് പത്തനാപുരം എക്സൈസ് നടത്തിയ പരിശോധനയിൽ 200 ലിറ്റർ കോടയും 5 ലിറ്റർ ചാരായവും വാറ്റുപകരണങ്ങളും പിടികൂടി. പട്ടാഴി താഴത്ത് വടക്ക് മുറിയിൽ നെച്ചൂർ വടക്കേക്കര വീട്ടിൽ സുനിലിന്റെ പേരിൽ കേസ് രജിസ്റ്റർ ചെയ്തു. ലോക്ക്ഡൗണിന്റ ഭാഗമായി വിദേശമദ്യ ഷോപ്പുകൾ അടഞ്ഞു കിടന്നപ്പോഴാണ് സുനിൽ ചാരായം വാറ്റാൻ ആരംഭിച്ചത്. പത്തനാപുരം എക്സൈസ് റേഞ്ച് ഇൻസ്‌പെക്ടർ ബെന്നി ജോർജിന് കിട്ടിയ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ പത്തനാപുരം റേഞ്ച് അസി. എക്സൈസ് ഇൻസ്‌പെക്ടർ ദിലീപിന്റെ നേതൃത്വത്തിലാണ് റെയിഡ് നടന്നത്. റെയ്ഡിൽ പ്രിവന്റീവ് ഓഫീസർ ബൈജു, സിവിൽ എക്‌സൈസ് ഓഫീസർമാരായ അരുൺബാബു, ഗോപൻ മുരളി, ടി.എസ്.അനീഷ് , സനൽ കുമാർ എന്നിവർ പങ്കെടുത്തു. വ്യാജമദ്യവും, മറ്റ് ലഹരിവസ്തുക്കളുടെയും വിൽപ്പനയുമായി ബന്ധപ്പെട്ട പരാതികൾ 04752321560 നമ്പരിൽ അറിയിക്കണമെന്ന് എക്സൈസ് അധികൃതർ അറിയിച്ചു.