ksu-kunnicode
കെ.എസ്.യു. വിളക്കുടി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ മണ്ഡലത്തിലെ ആയിരം വിദ്യാർത്ഥികൾക്കുള്ള പഠനോപകാരണങ്ങളുടെ വിതരണോദ്ഘാടനം കെ.പി.സി.സി. ജനറൽ സെക്രട്ടറി ജ്യോതികുമാർ ചാമക്കാല നിർവഹിക്കുന്നു

കുന്നിക്കോട് : കെ.എസ്.യു വിളക്കുടി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ മണ്ഡലത്തിലെ ആയിരം വിദ്യാർത്ഥികൾക്ക് പഠനോപകാരണങ്ങൾ വിതരണം ചെയ്തു. വിതരണോദ്ഘാടനം കെ.പി.സി.സി ജനറൽ സെക്രട്ടറി ജ്യോതികുമാർ ചാമക്കാല നിർവഹിച്ചു. കെ.എസ്.യു മണ്ഡലം പ്രസിഡന്റ് രാഹുൽ അദ്ധ്യക്ഷത വഹിച്ചു. യോഗത്തിൽ വിളക്കുടി ഗ്രാമപഞ്ചായത്തംഗം രഘു, കൊല്ലം ഡി.സി.സി. അംഗം ആർ.പത്മഗിരീഷ് (കണ്ണൻ), കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് ജെ.ഷാജഹാൻ, കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് സലീം സൈനുദ്ദീൻ, കെ.എസ്.യു സംസ്ഥാന സെക്രട്ടറി യെദു കൃഷ്ണൻ, യൂത്ത് കോൺഗ്രസ് നേതാക്കളായ സൂര്യനാഥ്, അൻവർ, സുൽഫിക്കർ എന്നിവർ പങ്കെടുത്തു.