കൊ​ല്ലം: ഒന്ന് മു​തൽ 12 വ​രെ​യു​ള്ള ക്ലാ​സു​ക​ളി​ലെ നിർദ്ധന വിദ്യാർത്ഥികൾക്ക്​ ഓൺ​ലൈൻ പഠ​നത്തിനുള്ള സൗകര്യമൊരുക്കുന്നതിന് ഇരവിപുരം സർവീസ് സഹകരണ ബാങ്ക് വിദ്യാതരംഗിണി പലിശരഹിത വായ്പാ പദ്ധതി ആരംഭിച്ചു. ​ബാ​ങ്കി​ന്റെ പ്ര​വർ​ത്ത​ന പ​രിധി​യിൽ താ​മ​സി​ക്കു​ന്ന കു​ട്ടി​കളുടെ ര​ക്ഷാ​കർ​ത്താക്കൾക്ക് അപേക്ഷിക്കാം. പ​രമാ​വ​ധി 10,000 രൂ​പ വ​രെ ലഭിക്കുന്ന വായ്പയ്ക്ക് 24 മാസമാണ് കാലാവധി. പഠി​ക്കു​ന്ന​ സ്കൂളിൽ നിന്നുള്ള സാക്ഷ്യപത്രം സഹിതം ആ​ദ്യം ര​ജി​സ്റ്റർ ചെ​യ്യു​ന്ന 50 പേർ​ക്ക്​ വാ​യ്​പ അനുവദിക്കും.