കൊല്ലം: എസ്.എൻ.ഡി.പി യോഗം സൈബർസേന ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ ഗുരുവചസ് ഓൺലൈൻ പ്രസംഗമത്സരത്തിന്റെ സമാപനം ഇന്ന് വൈകിട്ട് 7ന് ഓൺലൈനിൽ നടക്കും. സമാപന സമ്മേളനം എസ്.എൻ ട്രസ്റ്റ് ബോർഡ് അംഗം പ്രീതി നടേശൻ ഉദ്‌ഘാടനം ചെയ്യും. ജില്ലാ ചെയർമാൻ രഞ്ജിത്ത് കണ്ടച്ചിറ അദ്ധ്യക്ഷനാകും. എസ്.എൻ ട്രസ്റ്റ് ട്രഷറർ ഡോ. ജി. ജയദേവൻ അനുഗ്രഹപ്രഭാഷണം നടത്തും.
യോഗം അസി. സെക്രട്ടറി വനജ വിദ്യാധരൻ, യൂത്ത് മൂവ്മെന്റ് കേന്ദ്ര സമിതി പ്രസിഡന്റ് പച്ചയിൽ സന്ദീപ്, എസ്.എൻ ട്രസ്റ്റ് ബോർഡ് അംഗം പ്രൊഫ. അനിത ശങ്കർ, യൂത്ത് മൂവ്മെന്റ് കേന്ദ്ര സമിതി വൈസ് പ്രസിഡന്റ് രഞ്ജിത്ത് രവീന്ദ്രൻ, സൈബർ സേന കേന്ദ്ര സമിതി ജോ. കൺവീനർ ബിനു സുരേന്ദ്രൻ, യൂത്ത് മൂവ്മെന്റ് ജില്ലാ കൺവീനർ ശർമ സോമരാജൻ, സൈബർ സേന ജില്ലാ ജോ. കൺവീനർ ജി. അനൂപ് എന്നിവർ പങ്കെടുക്കും. സൈബർ സേന ജില്ലാവൈസ് ചെയർമാൻ റജി.വി. അമ്പാടി സ്വാഗതവും എക്സി. കമ്മിറ്റി അംഗം എൽ. അനിൽകുമാർ നന്ദിയും പറയും.
മത്സരവിജയികളെ യോഗത്തിൽ പ്രഖ്യാപിക്കും. ആദ്യ മൂന്ന് സ്ഥാനത്തെത്തുന്നവർക്ക് യോഗത്തിൽ പ്രസംഗിക്കാൻ അവസരം നൽകും.