കൊല്ലം: ഇന്ധന വില വർദ്ധനവ് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് എൽ.ഡി.എഫിന്റെ നേതൃത്വത്തിൽ 30ന് നടക്കുന്ന ദേശീയ പ്രക്ഷോഭത്തിൽ പതിനായിരം പേരെ പങ്കെടുപ്പിക്കാൻ കൊല്ലം നിയോജക മണ്ഡലം പ്രവർത്തക യോഗം തീരുമാനിച്ചു. കൊവിഡ് പ്രോട്ടോക്കോൾ പാലിച്ച് നാലുപേർ വീതം അടങ്ങുന്ന ഗ്രൂപ്പുകൾ വാർഡ് തലത്തിൽ പ്ലക്കാർഡുകളുമായി പങ്കെടുക്കും. ചിന്നക്കട മുതൽ രാമൻകുളങ്ങര വരെയും കടപ്പാക്കട മുതൽ മൂന്നാംകുറ്റി വരെയും അഞ്ചാലുംമൂട് ബൈപ്പാസ്, താന്നിക്കമുക്ക് തുടങ്ങിയ പ്രധാന പാതകളിൽ വൈകിട്ട് 4 മണിയോടെ പ്രവർത്തകർ അണിനിരക്കും.

ഡി. സുകേശന്റെ അദ്ധ്യക്ഷതയിൽ സി.ഐ.ടി.യു ഭവനിൽ ചേർന്ന യോഗം സി.പി.എം സംസ്ഥാന കമ്മിറ്റി അംഗം കെ. വരദരാജൻ ഉദ്ഘാടനം ചെയ്തു. എൽ.ഡി.എഫ് മണ്ഡലം കൺവീനർ എ.എം. ഇക്ബാൽ,​ സി.പി.ഐ സിറ്റി കമ്മിറ്റി സെക്രട്ടറി എ. രാജീവ്, സി.പി.എം കൊല്ലം ഏരിയാ സെക്രട്ടറി എ.എം. ഇക്ബാൽ, അഞ്ചാലുംമൂട് ഏരിയാ സെക്രട്ടറി വി.കെ. അനിരുദ്ധൻ, എ. ഇക്ബാൽകുട്ടി, തടത്തിവിള രാധാകൃഷ്ണൻ, ജി. വിമൽബാബു, മേടയിൽ ബാബു, മുൻ മേയർ വി. രാജേന്ദ്രബാബു തുടങ്ങിയവർ സംസാരിച്ചു.