കരുനാഗപ്പള്ളി : അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനാചരണത്തോടനുബന്ധിച്ച് കേരള യൂത്ത് പ്രൊമോഷൻ കൗൺസിൽ സംസ്ഥാനത്തുടനീളം ഓപ്പൺ കാൻവാസ്, വെബിനാർ, വിദ്യാർത്ഥികൾക്കായി വിവിധ മത്സരങ്ങൾ എന്നിവ സംഘടിപ്പിക്കുന്നു. ഇന്ന് രാവിലെ 9ന് സബർമതി ഗ്രന്ഥശാലയിൽ നടക്കുന്ന ചടങ്ങിൽ സി.ആർ. മഹേഷ്‌ എം.എൽ.എ സംസ്ഥാനതല ഉദ്‌ഘാടനം നിർവഹിക്കും. കേരള യൂത്ത് പ്രൊമോഷൻ കൗൺസിൽ ചെയർമാൻ സുമൻജിത്ത് മിഷ അദ്ധ്യക്ഷത വഹിക്കും. എക്സൈസ് സർക്കിൾ ഇൻസ്‌പെക്ടർ ജി. പ്രസന്നൻ പ്രതിജ്ഞ ചൊല്ലിക്കൊടുക്കും. രാത്രി 7ന് വെബിനാർ നടക്കും.