കരുനാഗപ്പള്ളി: മത്സ്യത്തൊഴിലാളികൾക്ക് റേഷൻ കടകൾ വഴി നൽകുന്ന ഭക്ഷ്യ ധാന്യക്കിറ്റിന്റെ ഗുണഭോക്തൃ ലിസ്റ്റിൽ നിന്ന് അർഹതപ്പെട്ട മത്സ്യത്തൊഴിലാളികളെ ഒഴിവാക്കരുതെന്ന് ബി.ജെ.പി ആലപ്പാട്ട് ഗ്രാമ പഞ്ചായത്ത് സമിതി യോഗം ആവശ്യപ്പെട്ടു. ഗുണഭോക്തൃ ലിസ്റ്റിൽ നിന്ന് സർക്കാർ ഉദ്യോഗസ്ഥർ, വിമുക്തഭടൻമാർ, മറ്റ് ജോലിക്കാർ എന്നിവരെ ഒഴിവാക്കി അർഹതപ്പെട്ടവരെ ഉൾപ്പെടുത്തണം. പഞ്ചായത്ത് സമിതി പ്രസിഡന്റ് എസ്. റിക്ഷീന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. യോഗം മണ്ഡലം സെക്രട്ടറി എസ്. രഞ്ജിത് ഉദ്ഘാടനം ചെയ്തു. സജികുമാർ, പ്രിയമാലിനി, ഇന്ദ്രജിത്, ജ്യോതി, അഭിലാഷ് വാലേൽ, ആരതി എന്നിവർ സംസാരിച്ചു.