book
മുളവന ജെ.എം.വൈ.എം.എ ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ സെക്രട്ടറി ജി. രാധാകൃഷ്ണൻ ബാലവേദി അംഗത്തിന് പുസ്തകങ്ങൾ കൈമാറുന്നു

മുളവന: വായന വാരാചരണത്തിന്റെ ഭാഗമായി മുളവന ജെ.എം.വൈ.എം.എ ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ ബാലവേദി കുട്ടികൾക്ക് പുസ്തകങ്ങൾ വീടുകളിൽ എത്തിച്ചുനൽകി. ലൈബ്രറി സെക്രട്ടറി ജി. രാധാകൃഷ്ണൻ പുസ്തകങ്ങൾ കൈമാറി. ലൈബ്രറി പ്രസിഡന്റ് എം. ഗോപാലകൃഷ്ണൻ നേതൃത്വം നൽകി. ആർ. മോഹനൻ, ലൈബ്രേറിയന്മാരായ മിനി, മിനിമോൾ തുടങ്ങിയവർ പങ്കെടുത്തു.