കൊല്ലം: പട്ടത്താനം ഗവ. എസ്.എൻ.ഡി.പി യു.പി സ്കൂളിന്റെ ആഭിമുഖ്യത്തിൽ ഓൺലൈൻ പഠനസൗകര്യമില്ലാത്ത കുട്ടികൾക്കായി സമാഹരിച്ച സ്മാർട്ട് ഫോണുകളുടെ വിതരണോദ്ഘാടനം എം. നൗഷാദ് എം.എൽ.എ നിർവഹിച്ചു. പതിമൂന്ന് ഫോണുകളാണ് കൈമാറിയത്. രക്ഷാകർത്താക്കൾ, പൂർവ വിദ്യാർത്ഥികൾ, അദ്ധ്യാപകർ, മുൻ അദ്ധ്യാപകർ തുടങ്ങിയവർ വർ ഫോൺ ചലഞ്ചിൽ പങ്കാളികളായി. വാർഡ് കൗൺസിലർ എസ്. ശ്രീദേവിഅമ്മ അദ്ധ്യക്ഷത വഹിച്ചു. പി.ടി.എ എക്സിക്യൂട്ടിവ് മെമ്പർ ടി. പ്രദീപ്, സീനിയർ അസിസ്റ്റന്റ് എമിലിൻ ഡൊമിനിക്, മുൻ അദ്ധ്യാപിക സീനത്ത് ബീവി തുടങ്ങിയവർ സംസാരിച്ചു. പ്രഥമാദ്ധ്യാപകൻ വി. വിജയകുമാർ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി പി.എൽ. ജ്യോതി നന്ദിയും പറഞ്ഞു.