ഓച്ചിറ: മുട്ടിൽ വനംകൊള്ളയിൽ ജുഡിഷ്യൽ അന്വേഷണം വേണമെന്നാവശ്യപ്പെട്ട് യു.ഡി.എഫ് ക്ലാപ്പന മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ക്ലാപ്പന വില്ലേജ് ഒാഫീസിന് മുന്നിൽ നടന്ന ധർണ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് നീലികുളം സദാനന്ദൻ ഉദ്ഘാടനം ചെയ്തു. യു.ഡി.എഫ് മണ്ഡലം ചെയർമാൻ എൻ. കൃഷ്ണകുമാർ അദ്ധ്യക്ഷത വഹിച്ചു. കെ.വി. സൂര്യകുമാർ, ബിജു, അഡ്വ. സജീവ്, സുബിൽ ഷാ, റഫീഖ്, മോഹനൻ, സിയാദ്, വിക്രമൻ തുടങ്ങിയവർ സംസാരിച്ചു.