photo
പ്രഭയുടെ ചികിത്സക്ക് വേണ്ടിയുള്ള ധനസഹായം നഗരസഭാ ചെയർമാൻ കോട്ടയിൽ രാജു റിലീഫ് കമ്മിറ്റി കൺവീനർ സദ്ദാമിന് കൈമാറുന്നു

കരുനാഗപ്പള്ളി: മാരാരിത്തോട്ടം ക്ഷേത്രത്തിന് സമീപം താമസിക്കുന്ന കാൻസർ രോഗിയായ പ്രഭയുടെ വീടിന്റെ അറ്റകുറ്റപ്പണികൾക്കും ചികിത്സയ്ക്കുമായി കരുനാഗപ്പള്ളി നാടകശാല സമാഹരിച്ച പണം നഗരസഭാ ചെയർമാൻ കോട്ടയിൽ രാജു റിലീഫ് കമ്മിറ്റി കൺവീനർ സദ്ദാമിന് കൈമാറി. ചടങ്ങിൽ കരുനാഗപ്പള്ളി കൃഷ്ണൻ കുട്ടി അദ്ധ്യക്ഷത വഹിച്ചു. ഷാജഹാൻ രാജധാനി, മെഹർ ഖാൻ ചെന്നല്ലൂർ, റോയി കപ്പത്തൂർ, കാട്ടൂർ ബഷീർ, ശ്രീജിത്ത്, രത്നമ്മ ബ്രാഹ്മമുഹൂർത്തം, രമേശ് ചോയ്സ്, മൈതീൻകുഞ്ഞ് എ-വൺ, ഷാനവാസ് കമ്പിക്കീഴിൽ, പോണാൽ നന്ദകുമാർ, മായാ വാസുദേവ്, മഞ്ജുഷ വെസ്റ്റേൺ, മാധവ് ശ്യാം, രഹാൻ അശ്വതി ഭാവന, ആശാ സുഗേഷ് എന്നിവർ പങ്കെടുത്തു.