പരവൂർ: ഒന്ന് മുതൽ 12 വരെ ക്ളാസുകളിലെ വിദ്യാർത്ഥികൾക്ക് ഓൺലൈൻ പഠന സൗകര്യത്തിനായി മൊബൈൽ ഫോൺ വാങ്ങുന്നതിന് പരവൂർ സർവീസ് സഹകരണ ബാങ്കിൽ നിന്ന് പതിനായിരം രൂപ വരെ പലിശരഹിത വായ്പ ലഭിക്കും. പരവൂർ നഗരസഭാ പരിധിയിൽ താമസിക്കുന്ന രക്ഷാകർത്താക്കൾ വിദ്യാർത്ഥി പഠിക്കുന്ന സ്കൂൾ അധികൃതരുടെ സാക്ഷ്യപത്രവും രണ്ട് ആൾജാമ്യവും സഹിതം അപേക്ഷിക്കണമെന്ന് സെക്രട്ടറി അറിയിച്ചു.