gopan-palackal-chavara
ചവറ ശങ്കരമംഗലം സർക്കാർ ഹയർ സെക്കൻഡറി സ്കൂളിൽ ഓൺലൈൻ പഠന സൗകര്യം ഒരുക്കുന്നതിന്റെ ഭാഗമായുള്ള ഉതവി - 2021പദ്ധതിയുടെ രണ്ടാം ഘട്ട ഉദ്ഘാടനം ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ പ്രിയ ജയസേനൻ രക്ഷിതാവിന് മൊബൈൽ ഫോൺ നൽകി നിർവഹിക്കുന്നു

ചവറ : ഓൺലൈൺ പഠന സൗകര്യമില്ലാത്ത കുട്ടികൾക്ക് സഹായവുമായി ചവറ ശങ്കരമംഗലം സർക്കാർ ഹയർ സെക്കൻഡറി സ്കൂൾ. കുട്ടികൾക്ക് സ്മാർട്ട്ഫോണുകൾ നൽകി ഉതവി - 2021 പദ്ധതിയുടെ രണ്ടാം ഘട്ടം ആരംഭിച്ചു. പരിപാടിയുടെ ഉദ്ഘാടനം സ്മാർട്ട്ഫോണുകൾ രക്ഷിതാക്കൾക്ക് നൽകി ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ പ്രിയ ജയസേനൻ നിർവഹിച്ചു. പദ്ധതിയിലെ ആദ്യകണ്ണിയായി ഫോൺ സ്പോൺസർ ചെയ്തതും പ്രിയ ജയസേനനാണ്. പ്രിൻസിപ്പൽ ഇൻ ചാർജ് ഡോ. ജി.എസ്. ശ്രീലേഖ, പ്രധമാദ്ധ്യാപിക കെ.എൽ. സ്മിത, ജ്യോതികുമാർ, വർഗീസ് എം. കൊച്ചുപറമ്പിൽ, ശശി കന്നിക്കാവിൽ, സബിത, ജെസീന, അൻഷ ബഷീർ, ഷിബു തുടങ്ങിയവർ പങ്കെടുത്തു.