mask
സി.പി.ഐ കുണ്ടറ ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ ആരംഭിച്ച മാസ്ക് വിതരണം ജില്ലാ സെക്രട്ടറി മുല്ലക്കര രത്നാകരൻ ഉദ്ഘാടനം ചെയ്യുന്നു

മുളവന: സി.പി.ഐ കുണ്ടറ ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ അംഗങ്ങൾക്കുള്ള എൻ 95 മാസ്ക് വിതരണം ആരംഭിച്ചു. വിതരണോദ്‌ഘാടനം ജില്ലാ സെക്രട്ടറി മുല്ലക്കര രത്നാകരൻ നിർവഹിച്ചു. ലോക്കൽ കമ്മിറ്റി സെക്രട്ടറി എം. ഗോപാലകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. എ.ഐ.ടി.യു.സി ജില്ലാ സെക്രട്ടറി ജി. ബാബു, എ.ഐ.വൈ.എഫ് ജില്ലാ പ്രസിഡന്റ് വിനോദ് കുമാർ, മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഗോപാലകൃഷ്ണപിള്ള തുടങ്ങിയവർ സംസാരിച്ചു. ലോക്കൽ കമ്മിറ്റി അസി. സെക്രട്ടറി ബി. ശ്രീകുമാർ നന്ദി പറഞ്ഞു.