കൊല്ലം: ഓൾ കേരള ഗവ. കോൺട്രാക്ടേഴ്സ് അസോസിയേഷൻ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കളക്ടറേറ്റ് പടിക്കൽ നിൽപ്പ് സമരം നടത്തി. മുൻ ജില്ലാ സെക്രട്ടറി പി. പ്രദീപ് അദ്ധ്യക്ഷനായി. ജില്ലാ പ്രസിഡന്റ് അജിത്ത് പ്രസാദ് ജയൻ ഉദ്ഘടനംചെയ്തു. പി. അജയകുമാർ, മന്മഥൻപിള്ള, രാജു, സത്യരാജ്, പി.എച്ച്. റഷീദ്, സുനിൽ, നുജും, സത്യശീലൻ, എൻ.വി. അജയകുമാർ, കൃഷ്ണലാൽ, എ.കെ. ഷംസുദീൻ തുടങ്ങിയവർ സംസാരിച്ചു.