പുത്തൂർ: ജെ.എസ്.എസ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ മുൻ മന്ത്രി അന്തരിച്ച കെ.ആർ. ഗൗരിഅമ്മയുടെ നൂറ്റിമൂന്നാം പിറന്നാൾ ദിനത്തിൽ അനുസ്മരണ പരിപാടികൾ സംഘടിപ്പിക്കും. 27ന് രാവിലെ 11ന് പുത്തൂർ സായന്തനം ഗാന്ധിഭവൻ അഭയകേന്ദ്രത്തിലാണ് അനുസ്മരണം. സായന്തനത്തിലെ അന്തേവാസികൾക്ക് അന്നവും വസ്ത്രവും നൽകും. ഗാന്ധിഭവൻ സെക്രട്ടറി ഡോ. പുനലൂർ സോമരാജൻ, ജെ.എസ്.എസ് സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് സജീവ് സോമരാജൻ, ജില്ലാ സെക്രട്ടറി സുധാകരൻ പള്ളത്ത്, ജില്ലാ പ്രസിഡന്റ് എല്ലയ്യത്ത് ചന്ദ്രൻ, ജില്ലാ പഞ്ചായത്തംഗം ആർ. രശ്മി, കുളക്കട രാജേന്ദ്രൻ എന്നിവർ സംസാരിക്കും.