അഞ്ചൽ : ഗവ. ആശുപത്രിയിൽ വാക്സിൻ വിതരണത്തിൽ ക്രമക്കേടും തിരിമറിയും നടക്കുന്നതായും ഇതേക്കുറിച്ച് സമഗ്രമായ അന്വേഷണം നടത്തണമെന്നും യുവമോർച്ചാ ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. സ്പോട്ട് രജിസ്ട്രേഷന്റെ പേരിൽ വ്യാപകമായി ചില തല്പര കക്ഷികൾ നൽകുന്ന ലിസ്റ്റ് പ്രകാരവും അഞ്ചൽ മെഡിക്കൽ ഓഫീസറുടെ ഇഷ്ടകാരുടെ ലിസ്റ്റ് പ്രകാരവുമാണ് വാക്സിനേഷൻ നടന്നുവരുന്നത്. ഹെൽത്ത് സൂപ്പർവൈസർമാർ ഉൾപ്പടെ ചില ജീവനക്കാരും ബന്ധുക്കൾക്കും താല്പര്യക്കാർക്കും വാക്സിനേഷൻ ക്രമം വിട്ടി നൽകുന്നതായും അക്ഷേപമുണ്ട്. വാക്സിനേഷൻ സെന്റർ നിശ്ചയിച്ച ശേഷം ആളുകൾ വാക്സിൻ എടുക്കാൻ എത്തുമ്പോൾ സെന്റർമാറ്റിയതായി അറിയിച്ച് അവരെ ബുദ്ധിമുട്ടിക്കുന്നു. ഇത് മൂലം പ്രയമായവർ ഉൾപ്പടെയുള്ളപലർക്കും വാക്സിനേഷൻ ലഭിക്കാതെ പോകുന്നതും പതിവാണ്. അടിയന്തരമായി ഈ വിഷയത്തിൽ പരിഹാരം ഉണ്ടായില്ലങ്കിൽ ശക്തമായ സമരപരിപാടിയുമായി മുന്നോട്ട് പോകുമെന്നും യുവമോർച്ച ജില്ലാ വൈസ് പ്രസിഡന്റ് ബി. ബബുൽ ദേവ് അറിയിച്ചു.